വയനാട്:മുട്ടില്‍ കൊളവയലിന് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ യാത്രികയായ നാല് വയസുകാരി മരിച്ചു. മുണ്ടേരിയിലെ സ്‌കൂള്‍ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്‌കൂള്‍ അധ്യാപിക പ്രിന്‍സിയുടെയും മകളായ നയന എന്ന ഐലിന്‍ തെരേസ സജിയാണ് മരിച്ചത്.
വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം - വിദ്യാര്‍ഥിനി
മുട്ടില്‍ കൊളവയലിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കല്‍പ്പറ്റ ഡി പോള്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയായ നയനയാണ് മരണപ്പെട്ടത്.
![വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം Accident Death wayanad four year old girl died in a road accident 4 year old girl died in a road accident in Wayanad കാറുകൾ കൂട്ടിയിടിച്ച് നാല് വയസുകാരി മരിച്ചു വയനാട്ടിൽ വാഹനാപകടം Wayanad accident കാര്‍ യാത്രികയായ നാല് വയസുകാരി മരിച്ചു നാല് വയസുകാരിക്ക് ദാരുണാന്ത്യം വിദ്യാര്‍ഥിനി എല്‍കെജി വിദ്യാര്‍ഥിനി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16204269-thumbnail-3x2-death.jpeg)
വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം
ഇന്നലെ(25.08.2022) വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നയന കാറിന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നയനയെ ഉടൻ തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കല്‍പ്പറ്റ ഡി പോള്‍ സ്‌കൂളിൽ എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ് നയന.
Last Updated : Aug 26, 2022, 6:09 PM IST