വയനാട്ടില്‍ ആനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി - ആനക്കുട്ടി ചരിഞ്ഞ നിലയിൽ
കടുവയുടെ ആക്രമണത്തിൽ മുറിവേറ്റായിരിക്കാം ആനക്കുട്ടി ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
വയനാട്ടില്‍ ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
വയനാട്: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റേഞ്ചിൽ ആനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. മണ്ണുണ്ടി വനത്തിലാണ് മൂന്നു മാസം പ്രായമുള്ള കൊമ്പനാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടത്. വനത്തിൽ ആനകൾ കൂട്ടമായി നിലയുറപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വാച്ചർമാര്‍ നടത്തിയ പരിശോധനയിലാണ് ആനക്കുട്ടിയെ കണ്ടത്. ദേഹം മുഴുവൻ മുറിവേറ്റ നിലയിലായിരുന്നു ജഡം. കടുവയുടെ ആക്രമണത്തിൽ മുറിവേറ്റായിരിക്കാം ആനക്കുട്ടി ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.