കേരളം

kerala

ETV Bharat / city

പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനം; വയനാട്ടില്‍ വിവാദങ്ങള്‍ തുടരുന്നു - പരിസ്ഥിതിലോല മേഖല

തിരുനെല്ലി തരിയോട് അച്ചൂരാനം, പൊഴുതന, കുന്നത്തിടവക വില്ലേജുകളാണ് വയനാട്ടിൽ പരിസ്ഥിതിലോല മേഖലകൾ ആകാൻ പോകുന്നത്. തീരുമാനം പിൻവലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Ecological Zone Declaration  Wayanad news  പരിസ്ഥിതിലോല മേഖല  വയനാട് വാര്‍ത്തകള്‍
പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനം; വയനാട്ടില്‍ വിവാദങ്ങള്‍ തുടരുന്നു

By

Published : Sep 15, 2020, 12:12 AM IST

വയനാട്: മലബാർ ആറളം വന്യജീവി സങ്കേതങ്ങളുടെ ബഫർസോൺ വിജ്ഞാപനവുമായി ബന്ധപ്പെട്ട് വയനാട്ടിൽ വിവാദം പുകയുന്നു. ജില്ലയിലെ അഞ്ച് വില്ലേജുകളാണ് ബഫർസോണിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ പരിസ്ഥിതിലോല മേഖലകളാക്കുന്നത്. തിരുനെല്ലി തരിയോട് അച്ചൂരാനം, പൊഴുതന, കുന്നത്തിടവക വില്ലേജുകളാണ് വയനാട്ടിൽ പരിസ്ഥിതിലോല മേഖലകൾ ആകാൻ പോകുന്നത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്‍റുമാരും ഉൾപ്പെടെയുള്ളവർ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തിരുന്നു. തീരുമാനത്തിനെതിരെ സംഘടിത പ്രതിഷേധം ഉയരണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി രൂപത ഇടവകകൾക്ക് സർക്കുലർ അയക്കുകയും തുടർപ്രവർത്തനങ്ങൾക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനം; വയനാട്ടില്‍ വിവാദങ്ങള്‍ തുടരുന്നു

അതേസമയം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉയർത്തിയ പ്രതിഷേധത്തിന് സമമാണ് ഇപ്പോഴത്തേത് എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം. പ്രതിഷേധങ്ങൾ അനാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ നിക്ഷിപ്‌ത താല്‍പര്യം ഉണ്ടെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെയും നിലപാട്. വന്യമൃഗസങ്കേതങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവ് ആണ് പരിസ്ഥിതിലോല മേഖല ആക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ നിർദേശം മാനിച്ച് ഇത് ഒരു കിലോമീറ്ററായി ചുരുക്കിയാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുള്ളത് .

ABOUT THE AUTHOR

...view details