പൊതുസ്ഥലത്ത് തുപ്പരുത്; മാനന്തവാടിയിൽ മുറുക്കാൻ ചില്ലറ വില്‍പ്പനക്ക് നിരോധനം - കൊവിഡ് വാര്‍ത്തകള്‍
പൊതുസ്ഥലത്ത് തുപ്പുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് നടപടി കര്‍ശനമാക്കുന്നത്.
പൊതുസ്ഥലത്ത് തുപ്പരുത്; മാനന്തവാടിയിൽ മുറുക്കാൻ ചില്ലറ വില്‍പ്പനക്ക് നിരോധനം
വയനാട് : കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിൽ മുറുക്കാൻ ചില്ലറ വില്‍പ്പനക്ക് നിരോധനം. കൊവിഡ് വ്യാപനത്തിന് മുൻപുതന്നെ പൊതുഇടങ്ങളിൽ തുപ്പുന്നത് സുൽത്താൻ ബത്തേരി നഗരസഭ നിരോധിച്ചിരുന്നു. പൊതുസ്ഥലത്ത് തുപ്പുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് നിരോധനം കര്‍ശനമാക്കുന്നത്.