കേരളം

kerala

ETV Bharat / city

ഉരുള്‍പൊട്ടലില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം വൈകുന്നു

ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതാണ് നഷ്ടപരിഹാരം വൈകുന്നതിന് കാരണമെന്ന് അധികൃതര്‍.

By

Published : Oct 28, 2019, 6:09 PM IST

ദുരിതബാധിതന്‍

വയനാട്: മേപ്പാടിയിൽ ഉരുൾപൊട്ടലിൽ ഭൂമി നഷ്ടപ്പെട്ടവർ പോലും കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം കിട്ടാതെ വലയുന്നു. കിടപ്പാടവും നഷ്ടപ്പെട്ട ഇവർക്ക് സർക്കാർ വകുപ്പുകളുടെ മെല്ലെപ്പോക്ക് നയം വരുത്തുന്ന ദുരിതം ചില്ലറയല്ല. മേപ്പാടിയിലെ പുത്തുമല, പച്ചക്കാട് മേഖലയിൽ ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞ് ഇരുന്നൂറോളം ഏക്കർ കൃഷി ഭൂമിയാണ് നശിച്ചത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ വിളകളും നശിച്ചു. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാലാണ് നഷ്ടപരിഹാരം വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ഉരുൾപൊട്ടലിൽ കൃഷി നശിച്ചവര്‍ നഷ്ടപരിഹാരം കിട്ടാതെ വലയുന്നു

ABOUT THE AUTHOR

...view details