വയനാട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ വ്യാപക കൃഷി നാശം. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചത്. അഞ്ച് ദിവസം കൊണ്ട് 14 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക കണക്ക്. 6749 കർഷകരുടെ കൃഷിയാണ് നശിച്ചത്. നശിച്ചവയില്‍ ഏറെയും വാഴ കൃഷിയാണ്. 3090 പേരുടെ വാഴ കൃഷി നശിച്ചു. 2,34,500 കുലച്ച വാഴകളും 88,200 കുലയ്ക്കാത്ത വാഴകളും കാറ്റില്‍ നിലംപൊത്തി. കാപ്പി, റബ്ബർ, കമുക്, കുരുമുളക്, മരച്ചീനി, തേയില എന്നീ കൃഷികൾക്കും നാശം സംഭവിച്ചിട്ടുണ്ട്. 123 ഹെക്ടർ സ്ഥലത്തെ ഇഞ്ചികൃഷിയും, അഞ്ച് ഹെക്ടർ സ്ഥലത്തെ ഏലം കൃഷിയും നശിച്ചിട്ടുണ്ട്.
കാറ്റിലും മഴയിലും വയനാട്ടില്‍ വന്‍ കൃഷിനാശം
അഞ്ച് ദിവസം കൊണ്ട് 14 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക കണക്ക്.
കാറ്റിലും മഴയിലും വയനാട്ടില്‍ വന്‍ കൃഷിനാശം