വയനാട്: വയനാട് മണ്ഡലത്തിന്‍റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ വെള്ളിയാഴ്ച യോഗം ചേരും. ഇതിനായി മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള നിയോജക മണ്ഡലം ഭാരവാഹികളും, ജില്ലാ ഭാരവാഹികളുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ ആര്യാടൻ മുഹമ്മദ്, മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശ് എന്നിവരും ചർച്ചയിൽ പങ്കെടുക്കും.
വയനാടിന്‍റെ വികസനം; രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു
വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയോജക മണ്ഡലം ഭാരവാഹികളും, ജില്ലാ ഭാരവാഹികളുമായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും
വയനാടിന്‍റെ വികസനം; രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു
മെഡിക്കൽ കോളജ് നിർമ്മാണം, രാത്രി യാത്രാ നിരോധനം, കാർഷിക പ്രശ്ങ്ങൾ, ബദൽ പാത, റെയിൽ പാത നിർമ്മാണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. ഒമ്പത് പേരാണ് വയനാട് ജില്ലയിൽ നിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത്. കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർക്കും ക്ഷണമുണ്ട്.
Last Updated : Jun 26, 2019, 3:49 PM IST