വയനാട്: കെപിസിസി നിര്‍വാഹക സമിതി അംഗവും വയനാട് ഡിസിസി മുന്‍ പ്രസിഡന്‍റുമായ പി.വി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു. കോൺഗ്രസ് പ്രവർത്തകരുടെ വികാരത്തിന് അനുസൃതമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പാർട്ടി വിടാനുള്ള തീരുമാനമെന്ന് ബാലചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് ബിജെപിയുടെ വളര്‍ച്ച പരിശോധിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്ന് ബാലചന്ദ്രന്‍ കുറ്റപ്പെടുത്തി. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങള്‍ ഒരുപോലെ കോൺഗ്രസിൽ നിന്ന് അകലുകയാണ്. ദിശാബോധം നഷ്‌ടപ്പെട്ട പാർട്ടിക്കൊപ്പം ആളുകൾ നിൽക്കില്ലെന്നും ബാലചന്ദ്രന്‍ പറഞ്ഞു.