തിരുവനന്തപുരം: സർവ്വജന ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്ക് സംസ്ഥാന ബാലവകാശ കമ്മീഷന്‍റെ ക്ലീൻ ചിറ്റ് . അധ്യാപകർക്കെതിരെ ക്രിമിനൽ കേസോ, വകുപ്പ് തല നടപടിയോ ആവശ്യമില്ലെന്നാണ് കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.അതേ സമയം കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്ക് ബാലാവകാശ കമ്മീഷന്‍റെ ക്ലീൻ ചിറ്റ് - student snake bite
ക്രിമിനൽ കേസ് എടുക്കാൻ മാത്രമുള്ള കുറ്റം അധ്യാപകർ ചെയ്തിട്ടില്ലെന്ന് കമ്മീഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു.
വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് ബാലാവകാശ കമ്മീഷന്‍റെ ക്ലീൻ ചിറ്റ്
മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാതെ ഒരു മണിക്കൂറോളം ഡോക്ടർ ചികിത്സ വൈകിപ്പിച്ചു. ഡോക്ടർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി നിയമ നടപടിയും വകുപ്പ് തല നടപടിയും സ്വീകരിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും കമ്മീഷൻ റിപ്പോർട്ടിലുണ്ട്.
Last Updated : Dec 7, 2019, 6:18 PM IST