വയനാട്: ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജല നിരപ്പ് 773.9 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നത്. വയനാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ ബാണസുര സാഗര്‍ അണക്കെട്ട് തുറക്കേണ്ടി വരുമെന്ന് കെ എസ് ഇ ബി നേരത്തെ അറിയിച്ചിരുന്നു.
ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു
കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു
ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു
രാവിലെ 9.30 ന് അണക്കെട്ട് തുറക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ സമീപ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റേണ്ടതിനാല്‍ അണക്കെട്ട് വൈകുനേരം മൂന്ന് മണിക്ക് ശേഷം തുറന്നാല്‍ മതിയെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. വയനാട് കനത്ത മഴ തുടരുകയാണ്. ജില്ലയില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും ഇപ്പോഴും ഉണ്ട്. നേരത്തെ ഉണ്ടായ ഉരുള്‍പൊട്ടലുകളാണ് ഡാമുകളില്‍ അതിവേഗം വെള്ളം നിറയാന്‍ കാരണമായത്.
Last Updated : Aug 10, 2019, 6:50 PM IST