കേരളം

kerala

ETV Bharat / city

കുറ്റപത്രം സമർപ്പിച്ചില്ല ; മുട്ടിൽ മരംകൊള്ളക്കേസിൽ പ്രതികൾക്ക് ജാമ്യം - muttil wood looting

മുഖ്യപ്രതികളായ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്

കുറ്റപത്രം സമർപ്പിച്ചില്ല  മുട്ടിൽ മരംകൊള്ള  മുട്ടിൽ മരംകൊള്ളക്കേസ്  മുട്ടിൽ മരംകൊള്ള കേസ്  മുട്ടിൽ മരംകൊള്ളക്കേസിൽ പ്രതികൾക്ക് ജാമ്യം  muttil wood looting case accused  muttil wood looting case  muttil wood looting case news latest  muttil wood looting case accused updates  muttil wood looting  muttil wood looting updates
കുറ്റപത്രം സമർപ്പിച്ചില്ല; മുട്ടിൽ മരംകൊള്ളക്കേസിൽ പ്രതികൾക്ക് ജാമ്യം

By

Published : Sep 30, 2021, 7:21 PM IST

വയനാട് :മുട്ടിൽ മരംകൊള്ളക്കേസിൽ പ്രതികൾക്ക് ജാമ്യം. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതികൾ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യം.

കേസിലെ മുഖ്യപ്രതികളായ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവർക്കാണ് കോടതി ജാമ്യം നല്‍കിയത്.

ALSO READ:മുട്ടിൽ മരംമുറി; സിബിഐ വേണ്ട, ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം തുടരാം

കേസ്‌ അന്വേഷിക്കുന്ന സുൽത്താൻ ബത്തേരി ഡിവൈഎസ്‌പി വി വി ബെന്നിയെ തിരൂരിലേക്ക് സ്ഥലം മാറ്റിയതോടെ അന്വേഷണത്തിന്‍റെ വേഗത കുറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details