കേരളം

kerala

ETV Bharat / city

വയനാട്ടില്‍ യുഡിഎഫ്‌ പ്രതിഷേധ റാലിക്കിടെ സംഘര്‍ഷം; സിപിഎം സ്‌തൂപങ്ങളും കൊടിതോരണങ്ങളും തകര്‍ത്തു - protest against attack on rahul gandhi office

പ്രകടനത്തിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘർഷമുണ്ടായി. ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്

രാഹുൽ ഗാന്ധി ഓഫിസ് തകര്‍ത്തു  രാഹുൽ ഗാന്ധി ഓഫിസ് ആക്രമണം യുഡിഎഫ് സംഗമം  യുഡിഎഫ്‌ സംഗമത്തില്‍ സംഘര്‍ഷം  കല്‍പറ്റ യുഡിഎഫ്‌ റാലി  wayanad udf rally latest  clash erupts at udf rally in wayanad  protest against attack on rahul gandhi office  rahul gandhi office attacked
വയനാട്ടില്‍ യുഡിഎഫ്‌ പ്രതിഷേധ റാലിക്കിടെ സംഘര്‍ഷം; സിപിഎം സ്‌തൂപങ്ങളും കൊടിതോരണങ്ങളും തകര്‍ത്തു

By

Published : Jun 25, 2022, 6:54 PM IST

വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നടക്കുന്ന യുഡിഎഫ് റാലിക്കിടെ സംഘർഷാവസ്ഥ. കൽപ്പറ്റ എംപി ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച് ചുങ്കം ജങ്‌ഷന്‍ വരെ നീണ്ട പ്രകടനത്തിനിടെ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഷാഫി പറമ്പില്‍ എംഎല്‍എ, വി.ടി ബല്‍റാം തുടങ്ങിയ നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.

വയനാട്ടില്‍ യുഡിഎഫ്‌ പ്രതിഷേധ റാലിക്കിടെ സംഘര്‍ഷം

വഴിയിലുടനീളമുള്ള സിപിഎം സ്‌തൂപങ്ങളും, കൊടിതോരണങ്ങളും തകര്‍ത്തു. ആയിരത്തിലേറെ പേരെ അണിനിരത്തിയാണ് യുഡിഎഫ്‌ റാലി സംഘടിപ്പിച്ചത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്ന പ്രതിഷേധ റാലിയിൽ നിരവധി നേതാക്കളും ജനപ്രതിനിധികളും പ്രവര്‍ത്തകരുമാണ് പങ്കെടുക്കുന്നത്.

Also read:'അക്രമം മുഖ്യമന്ത്രിയുടെ അറിവോടെ' ; രാഹുല്‍ ഗാന്ധിയുടെ ഓഫിസ് തകര്‍ത്തത് ആസൂത്രിതമായെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ABOUT THE AUTHOR

...view details