അമ്പലവയല്‍ മര്‍ദനം; ഒരാള്‍ കസ്റ്റഡിയില്‍ - COUPLE-ATTACK
മുഖ്യപ്രതി സജീവാനന്ദനൊപ്പം ലോഡ്ജിൽ എത്തി യുവതിയെ ശല്യം ചെയ്ത കുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
അമ്പലവയല്‍ മര്‍ദനം; ഒരാള്‍ കസ്റ്റഡിയില്‍
വയനാട്:അമ്പലവയൽ മർദന കേസിൽ ഒരാൾ പൊലീസ് പിടിയില്‍. മുഖ്യപ്രതി സജീവാനന്ദനൊപ്പം ലോഡ്ജിൽ എത്തി യുവതിയെ ശല്യം ചെയ്ത പാപ്പനംകോട് മുതുവള്ളി മേലേവീട്ടിൽ വിജയകുമാർ എന്ന കുമാര്‍ തിരുവനന്തപുരത്ത് പിടിയിലായി. ഇയാള്‍ അമ്പലവയലില്‍ ലോഡ്ജ് ഏറ്റെടുത്ത് നടത്തുകയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സജീവാനന്ദനൊപ്പം രണ്ടുപേരെ കൂടി പൊലീസ് കേസിൽ പ്രതി ചേർത്തിരുന്നു. അതേസമയം സജീവാനന്ദന്‍ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി.
Last Updated : Aug 1, 2019, 11:52 AM IST