വയനാട്:നെൽവയൽ സംരക്ഷണം ഒട്ടേറെ ജീവികളുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണം കൂടിയാണ്. കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷിസ്ഥലം ഇത്തരമൊരു സംരക്ഷണത്തിന് മാതൃകയാവുകയാണ്. വയൽ ഒരുക്കുന്നതിനിടെ കണ്ട പക്ഷിയുടെ മുട്ടകൾ ഇവിടെ സംരക്ഷിക്കുകയാണ്.
ഇത് സഹജീവി സംരക്ഷണത്തിന്‍റെ അമ്പലവയല്‍ മാതൃക: തിത്തിരി പക്ഷികൾക്ക് ആശ്വാസം
കേരള കാർഷിക സർവകലാശാലയുടെ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷിസ്ഥലത്താണ് പക്ഷിമുട്ടകള്‍ കണ്ടത്.
സംസ്ഥാന സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇക്കൊല്ലം കൃഷിയിറക്കിയത്. വയൽ ഒരുക്കുന്നതിനിടെ വരമ്പിലാണ് കർഷകര്‍ പക്ഷി മുട്ടകൾ കണ്ടത്. വയലേലകളിൽ സാധാരണയായി കാണുന്ന ചെങ്കണ്ണി തിത്തിരി പക്ഷിയുടെ മുട്ടകളാണ് കണ്ടത്. ഈ മുട്ടകൾക്ക് ചുറ്റും കമ്പുകൾ കുത്തിയാണ് ഇവ സംരക്ഷിക്കുന്നത്. തുറന്ന തറയിൽ കൂടൊരുക്കുന്ന പക്ഷികളാണിവ. ഇണകൾ രണ്ടും കുഞ്ഞുങ്ങളെ സംരക്ഷിക്കും. ശത്രുക്കൾ പ്രത്യേകിച്ച് മനുഷ്യർ കൂടിനരികിലേക്ക് എത്തിയാൽ ഉറക്കെ ശബ്ദമുണ്ടാക്കി ചുറ്റും പറക്കുന്ന സ്വഭാവവും ഈ പക്ഷികൾക്കുണ്ട്.