കേരളം

kerala

ETV Bharat / city

കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: വയനാട്ടിൽ വീണ്ടും രോഗബാധ - പന്നികളെ ദയാവധത്തിന് വിധേയമാക്കി

കണ്ണൂർ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിൽ 14 പന്നികൾ ഇതുവരെ രോഗം ബാധിച്ച് ചത്തു

African swine fever in Kannur  African swine fever on pigs  കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു  പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി  പന്നികളെ ദയാവധത്തിന് വിധേയമാക്കി  വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

By

Published : Aug 1, 2022, 11:18 AM IST

കണ്ണൂർ: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. രോഗബാധ സംശയത്തെ തുടർന്ന് ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സ്ഥിതി വിലയിരുത്താൻ കലക്‌ടറുടെ നേതൃത്വത്തിൽ യോഗം ചേരും.

വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഫാമിൽ 200 പന്നികളുണ്ട്. ഇവയെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്ന് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.

വയനാട് മാനന്തവാടിയിലെ ഫാമിലാണ് സംസ്ഥാനത്ത രോഗബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച തവിഞ്ഞാൽ, കണിയാരം എന്നിവിടങ്ങളിലെ ഫാമുകളിലെ മുഴുവൻ പന്നികളെയും ദയാവധത്തിന് വിധേയമാക്കിയിരുന്നു.

ABOUT THE AUTHOR

...view details