വയനാട്:അന്തരിച്ച എം.പി വീരേന്ദ്രകുമാർ എം.പിയുടെ ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൽപറ്റക്കടുത്ത് പുളിയാർമലയിലുള്ള വീട്ടു വളപ്പില്‍ ജൈനമതാചാര പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകള്‍. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. അടുത്ത ബന്ധുക്കളെ മാത്രമായിരുന്നു സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവരും സംസ്കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
എം.പി വീരേന്ദ്രകുമാറിന് നാടിന്‍റെ അന്ത്യാഞ്ജലി - mp veerendra kumar death update
സംസ്കാര ചടങ്ങുകള്‍ ജൈനമത ആചാര പ്രകാരം. മുഖ്യമന്ത്രിക്കുവേണ്ടി വേണ്ടി മന്ത്രി എ.കെ ശശീന്ദ്രൻ പുഷ്പചക്രം അര്‍പ്പിച്ചു
എം.പി വീരേന്ദ്രകുമാര്‍
സംസ്കാരത്തിന് മുൻപ് സ്വവസതിയിൽ അദ്ദേഹത്തിന്‍റെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യമന്ത്രിക്കുവേണ്ടി വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു. എം.പിമാരായ കെ.സുധാകരൻ, ജോസ്.കെ.മാണി എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ വീരേന്ദ്രകുമാറിന് അന്തിമോപചാരം അർപ്പിക്കാൻ എത്തി.
Last Updated : May 29, 2020, 10:14 PM IST