ആലപ്പുഴ :മുന്നൊരുക്കങ്ങളില്ലാതെ ജൂണ്‍ ഒന്നിനുതന്നെ ഡിജിറ്റല്‍ ക്ളാസുകള്‍ ആരംഭിച്ച് മേനി നടിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമത്തിന്‍റെ ഇരയാണ് മലപ്പുറം വളാഞ്ചേരിയില്‍ ആത്മഹതൃ ചെയ്ത ദേവികയെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിജിന്‍ ജോസഫ് പറഞ്ഞു. ദേവികയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും എല്ലാ വിദൃാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകരൃം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ നടന്ന കലക്‌ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവികയുടെ ആത്മഹത്യ; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് - ആലപ്പുഴ വാര്‍ത്തകള്‍
ദേവികയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും എല്ലാ വിദൃാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകരൃം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പാവപ്പെട്ട കുട്ടികള്‍ക്ക് സൗകരൃമൊരുക്കാതെ ഡിജിറ്റല്‍ പഠനം തുടര്‍ന്ന് കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ വിദൃാര്‍ഥി യുവജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്‍റ് എ.എ മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം.നൗഫല്‍, കെ.നൂറൂദ്ദീന്‍ കോയ, സരുണ്‍ റോയി, ലിജാ ഹരീന്ദ്രന്‍, മീനു സജീവ്, അസീം നാസര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ പ്രവര്‍ത്തകരെ പിന്നീട് ജാമൃത്തില്‍ വിട്ടയച്ചു.