ആലപ്പുഴ:പൂച്ചാക്കലിൽ ഏഴംഗ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാൽ (37) ആണ് മരിച്ചത്. പ്രതികളിൽ ഒരാളായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ആലപ്പുഴയില്‍ ഏഴംഗ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചു - young man attacked by 7 member gang
പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ നേരത്തയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

ആലപ്പുഴ പൂച്ചാക്കലിൽ ഏഴംഗ സംഘത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചു
ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു.
ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കു പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു. മാലിന്യം കൊണ്ടു പോകുന്ന ടാങ്കർ ലോറിയുടെ ഉടമയാണ് മരിച്ച വിപിൻ ലാൽ.
ALSO READ:'ഹരിത': ലീഗ് നിലപാടിൽ മനം മടുത്ത് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മിനാ ജലീൽ