ആലപ്പുഴ: ആലപ്പുഴ വാടയ്ക്കലിൽ യുവതിയെ ഭർതൃഗ്രഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ വെളുത്താർ പറമ്പിൽ ജയിംസ് – ഷേർളി ദമ്പതികളുടെ മകൾ അഖില ജയിംസ് (സ്നേഹ) ആണ് മരിച്ചത്. വാടയ്ക്കൽ സ്വദേശി ഗോഡ്‌സന്‍റെ ഭാര്യയാണ് അഖില.
ഏറെ നാളുകളായി സ്വത്ത് തർക്കത്തെ തുടർന്ന് മാനസിക സമർദ്ദത്തിൽ ആയിരുന്നു എന്നാണ് ലഭ്യമായ വിവരം. ചൊവ്വാഴ്ച 6.45 ഓടെയായിരുന്നു സംഭവം. ഭർത്താവ് ഗോഡ്സണ് ലഭിച്ച കുടുംബ ഓഹരിയിൽ അടുത്തിടെയാണ് ഇവർ ഷെഡ് വെച്ച് താമസമാരംഭിച്ചത്. സമീപവാസിയായ അടുത്ത ബന്ധുക്കളുമായുള്ള കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു.