ആലപ്പുഴ:കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കെഎസ്ആര്‍ടിസി സർവീസ് ഭാഗികമായി നിർത്തിവെച്ചു. കെഎസ്ആര്‍ടിസി ആലപ്പുഴ ഡിപ്പോയില്‍ നിന്നും എ.സി റോഡില്‍ നെടുമുടി വരെയും, അമ്പലപ്പുഴ - തിരുവല്ല റൂട്ടില്‍ എടത്വാ വരെയും മാത്രമേ സര്‍വീസ് നടത്തുകയുള്ളുവെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റപ്പെട്ടു പോയവർ സഹായങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പറും കെഎസ്ആർടിസി പ്രസിദ്ധീകരിച്ചു.