ആലപ്പുഴ: വെണ്‍മണിയില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ലബിലു ഹസന് വധശിക്ഷ. രണ്ടാം പ്രതി ജുവല്‍ ഹസനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇരുവരും ബംഗ്ലാദേശ് പൗരന്‍മാരാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. രണ്ട് പ്രതികളും കോടതിയിൽ ഹാജരായിരുന്നു.
ദമ്പതികളെ കൊലപ്പെടുത്തി 45 പവന്‍ സ്വര്‍ണവും 17,000 രൂപയും കവര്‍ന്ന കേസിലാണ് വിധി. 2019 നവംബര്‍ 11നാണ് കേസിനാസ്‌പദമായ സംഭവം. ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്. എ.പി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ എന്നിവരെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.