ആലപ്പുഴ കലക്ടറേറ്റില്‍ ഫാര്‍മേഴ്‌സ് ഔട്ട്‌ലെറ്റ് ആരംഭിച്ചു - vegetable market in alappuzha
എല്ലാ ആഴ്ചയിലും തിങ്കൾ, വെള്ളി ദിവസങ്ങളിൽ കർഷകരുടെ നാടൻ കാർഷിക ഉത്പന്നങ്ങൾ എഫ്.ആർ.ഒ വഴി വിറ്റഴിക്കും.
ആലപ്പുഴ : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്‍റെ ജീവനി സജ്ജീവനി പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ മുൻസിപ്പാലിറ്റി കൃഷിഭവന്‍റെ കീഴിൽ ഫാര്‍മേഴ്‌സ് റീട്ടയിൽ ഔട്ട്‌ലെറ്റ് കലക്ടറേറ്റ് ക്യാമ്പസിൽ ആരംഭിച്ചു. എല്ലാ ആഴ്ചയിലും തിങ്കൾ, വെള്ളി ദിവസങ്ങളിൽ കർഷകരുടെ നാടൻ കാർഷിക ഉത്പന്നങ്ങൾ എഫ്.ആർ.ഒ വഴി വിറ്റഴിക്കും. കർഷകർക്കും അവരുടെ ഉത്പന്നങ്ങൾ ആ ദിവസങ്ങളിൽ അവിടെ കൊണ്ടു വന്ന് വിറ്റഴിക്കുവാൻ സാധിക്കും. എഫ്. ആർ.ഒയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാൽ നിർവഹിച്ചു. മുൻസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാൻ ബഷീർ കോയപ്പറമ്പ് അധ്യക്ഷത വഹിച്ചു.