ആലപ്പുഴ : ചേർത്തല അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ മുങ്ങി മരിച്ചു. ഇന്നലെ (26.06.2022) രാത്രിയാണ് അപകടം നടന്നത്. ചങ്ങനാശ്ശേരി സ്വദേശി ആകാശ്, എരമല്ലൂർ സ്വദേശി ആനന്ദ് എന്നിവരാണ് മരിച്ചത്.
ഇരുവരും എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. അപകടത്തിൽപ്പെട്ട മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തി. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.