കേരളം

kerala

ETV Bharat / city

സാമൂഹ്യ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണം ; ആലപ്പുഴയില്‍ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി എന്നീ സ്റ്റേഷനുകളിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്

ആലപ്പുഴയിൽ സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണം  വിദ്വേഷ പ്രചരണത്തിനെതിരെ കേസെടുത്ത് പൊലിസ്  ആലപ്പുഴ രാഷ്‌ട്രീയ കൊലപാതകം  Alappuzha political assassination  TWO CASES FOR SPREADING HATE SPEECH IN ALAPPUZHA  സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിച്ച് പൊലീസ്  എസ്‌ഡിപിഐ - ആർഎസ്എസ് സംഘർഷം
സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണം; ആലപ്പുഴ ജില്ലയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു

By

Published : Dec 24, 2021, 9:13 PM IST

ആലപ്പുഴ :ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ജില്ലയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി എന്നീ സ്റ്റേഷനുകളിൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഇവ രണ്ടും കൊലപാതകം നടന്ന സ്ഥലങ്ങൾ ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷനുകളാണ്.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയിലെ സാമൂഹ്യ മാധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ എസ്‌ഡിപിഐ - ആർഎസ്എസ് നേതാക്കൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളും പേജുകളും പൊലീസ് പരിശോധിച്ചുവരുന്നുണ്ട്.

ALSO READ:SDPI Leader's Killing : കെ.എസ്‌ ഷാന്‍ കൊലപാതകം ; മൂന്ന്‌ ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ

മതസൗഹാർദം തകർത്തുകൊണ്ടുള്ള പ്രചരണം നടത്തുന്ന വ്യക്തികളും സംഘടനകളും സൈബർ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി ജി ജയ്ദേവ് ഐപിഎസ് അറിയിച്ചു.

ABOUT THE AUTHOR

...view details