ആലപ്പുഴ : ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ നാടകീയമായ സംഭവങ്ങൾക്ക് ശേഷം പഞ്ചായത്ത് പ്രസിഡന്‍റും, വൈസ് പ്രസിഡന്‍റും രാജിവെച്ചു. ഇത് മൂന്നാം തവണയാണ് ഭരണസമിതി രാജിവെക്കുന്നത്. തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദു കുര്യൻ, വൈസ് പ്രസിഡന്‍റ് ബീന ബിജു എന്നിവരാണ് രാജിവെച്ചത്.
പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെച്ചു, തിരുവൻവണ്ടൂർ പഞ്ചായത്തിൽ വീണ്ടും ഭരണ പ്രതിസന്ധി - തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി
ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് പ്രസിഡന്‍റ് ഇന്ദു കുര്യൻ, വൈസ് പ്രസിഡന്‍റ് ബീന ബിജു എന്നിവർ രാജിവെച്ചത്.
ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് രാജി. തിരുവൻവണ്ടൂരിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപി 5, യുഡിഎഫ് 3, എൽഡിഎഫ് 4, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് ആണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.
രണ്ടു തവണ ബിജെപി അവിശ്വാസം കൊണ്ടുവന്നപ്പോഴും യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് മറികടന്നു. എന്നാൽ പ്രത്യേക രാഷ്‌ട്രീയ സാഹചര്യത്തിൽ യുഡിഎഫ് പിന്തുണ വേണ്ട എന്ന തീരുമാനത്തിലാണ് അവിശ്വാസ പ്രമേയത്തിന് മുമ്പുള്ള ഇടത് ഭരണ സമിതിയുടെ രാജി.