ആലപ്പുഴ: പ്രതികൂലമായ കാലാവസ്ഥ. മൂന്ന് കിലോമീറ്റർ ദൂരം. രണ്ടര മണിക്കൂർ സമയം. കോതമംഗലം സ്വദേശി അനന്തദർശന്‍ കൈകൾ കൂട്ടിക്കെട്ടി വേമ്പനാട്ട് കായൽ നീന്തിക്കയറി.
ആലപ്പുഴ ജില്ലയിലെ ചേർത്തല പള്ളിപ്പുറം തവണക്കടവ് ജെട്ടിയിൽ നിന്ന് മറുകരയായ കോട്ടയം ജില്ലയിലെ വൈക്കത്തേക്കായിരുന്നു പതിമൂന്നുകാരനായ അനന്തദര്‍ശന്‍റെ സാഹസിക നീന്തൽ പ്രകടനം. രാവിലെ 8 മണിയോടെ തവണക്കടവിൽ നടന്ന ചടങ്ങിൽ അരൂർ എംഎൽഎ ദലീമ ജോജോ അനന്തദർശൻ്റെ കൈകൾ കൂട്ടിക്കെട്ടി നീന്തൽ ഉദ്ഘാടനം ചെയ്‌തു. തുടർന്ന് നീന്തൽ ആരംഭിച്ചു. പരിശീലകനും ബന്ധുവുമായ ബിജു ഉൾപ്പെടെയുള്ളവർ വള്ളങ്ങളിൽ പിന്തുടര്‍ന്നു.
വേമ്പനാട്ട് കായലില്‍ സാഹസിക പ്രകടനവുമായി പതിമൂന്നുകാരന്‍ വേമ്പനാട്ട് കായലിലെ ആഴം കൂടിയതും വീതിയേറിയതുമായ ഭാഗങ്ങളിൽ ഒന്നാണ് തവണക്കടവ്-വൈക്കം മേഖല. നടുക്കായലിൽ എത്തിയതോടെ കനത്ത മഴ. പ്രക്ഷുബ്‌ദമായ കായൽ. പ്രതികൂലമായ കാലാവസ്ഥയിലും അനന്തദർശൻ പതറിയില്ല. കൂട്ടിക്കെട്ടിയ കൈകളുമായി നീന്തൽ തുടർന്നു. രണ്ടര മണിക്കൂർ കൊണ്ട് മൂന്ന് കിലോമീറ്റർ പിന്നിട്ട് പത്തര മണിയോടെ വൈക്കം തീരത്ത് കരകയറി.
വൈക്കം എംഎൽഎ സി.കെ ആശ അനന്തദർശനെ സ്വീകരിച്ചു. പ്രതികൂലമായ കാലാവസ്ഥയിലും സാഹസിക നീന്തൽ പ്രകടനം നടത്തിയ അനന്തദർശനെ എംഎല്‍എ അഭിനന്ദിച്ചു. വേമ്പനാട് കായൽ നീന്തിക്കടക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് അനന്തദർശനും പറഞ്ഞു. കോതമംഗലം ഡോൾഫിൻ അക്വാ ക്ലബ്ബാണ് സാഹസിക നീന്തൽ പ്രകടനത്തിന് നേതൃത്വം നൽകിയത്.
Also read: ചാക്കോയുടെ മകൻ പറയുന്നു, "സുകുമാര കുറുപ്പിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞു!"