കേരളം

kerala

ETV Bharat / city

മത്സ്യബന്ധന നിരോധനം ഓഗസ്റ്റ് 12 അർധരാത്രി വരെ തുടരും - മത്സ്യബന്ധനം

തീരദേശ മേഖലയിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിരോധനം നീട്ടിയത്.

The fishing ban  മത്സ്യബന്ധനനിരോധനം  മത്സ്യബന്ധനം  fishing
മത്സ്യബന്ധനനിരോധനം ഓഗസ്റ്റ് 12 അർധരാത്രി വരെ തുടരും

By

Published : Aug 6, 2020, 9:34 PM IST

ആലപ്പുഴ: ജില്ലയിലെ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനവും വിപണനവും ഓഗസ്റ്റ് 12 രാത്രി 12 മണി വരെ നീട്ടി ജില്ലാ കലക്ടർ ഉത്തരവായി. തുടർ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് 12-ാം തിയതി ഉണ്ടാകും. ധനമന്ത്രി ടിഎം തോമസ് ഐസക്കിന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ജില്ലാ ഭരണകൂടം കൈകൊണ്ടത്. തീരദേശ മേഖലയിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് നിരോധനം നീട്ടിയത്. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നും നിലവിലെ സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്നും ധനമന്ത്രി പറഞ്ഞു. കണ്ടെയ്‌ൻമെന്‍റ് സോണുകളിലുള്ള ആളുകള്‍ക്ക് വേണ്ട സഹായങ്ങള്‍ കൃത്യമായി എത്തിച്ച് നല്‍കുമെന്നും മന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു.

ABOUT THE AUTHOR

...view details