കേരളം

kerala

ETV Bharat / city

പ്രവാസികൾക്കായുള്ള കൃഷി: കഞ്ഞിക്കുഴിയിൽ 25 ഏക്കറിൽ നെൽകൃഷിക്ക് തുടക്കമായി - സുഭിക്ഷ പദ്ധതി

കൊവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക തകർച്ചക്ക് പരിഹാരം കാണാൻ സംസ്ഥാനത്തുടനീളം സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ പദ്ധതി വിജയകരമായി നടപ്പാക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്

subhiksha programme of kerala government  subhiksha programme news  alappuzha latest news  ആലപ്പുഴ വാര്‍ത്തകള്‍  സുഭിക്ഷ പദ്ധതി  മന്ത്രി പി. തിലോത്തമൻ
subhiksha programme of kerala government subhiksha programme news alappuzha latest news ആലപ്പുഴ വാര്‍ത്തകള്‍ സുഭിക്ഷ പദ്ധതി മന്ത്രി പി. തിലോത്തമൻ

By

Published : May 18, 2020, 10:19 PM IST

ആലപ്പുഴ: കൊവിഡ് 19 രോഗ ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്തെ ജോലികൾ ഉപേക്ഷിച്ച് തിരികെ നാട്ടിലെത്തുന്ന പ്രവാസികൾക്കായുള്ള സുഭിക്ഷാ നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ 25 ഏക്കറിൽ വിരിപ്പ് മുണ്ടൻ നെൽക്കൃഷി ആരംഭിച്ചു. പ്രദേശത്തെ പ്രധാന പാടശേഖരമായ നൂറ്റുപറ പാടശേഖരത്തിൽ തുടങ്ങുന്ന നെൽകൃഷിയുടെ വിത ഉദ്ഘാടനം ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു.

പ്രവാസികൾക്കായിള്ള കൃഷി : കഞ്ഞിക്കുഴിയിൽ 25 ഏക്കറിൽ നെൽകൃഷിക്ക് തുടക്കമായി

കർഷകനായ ശശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ പാടശേഖരം. കൊവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക തകർച്ചക്ക് പരിഹാരം കാണാൻ സംസ്ഥാനത്തുടനീളം സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ പദ്ധതി വിജയകരമായി നടപ്പാക്കുന്ന പഞ്ചായത്തുകളിൽ ഒന്നാണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. കാർഷിക മേഖലയിൽ തനതു വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഗ്രാമപഞ്ചായത്താണ് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്. കാർഷിക മേഖലയിലെ ആ ചുവടു പിടിച്ചുകൊണ്ടു തന്നെയാണ് കൊവിഡിന്‍റെ ഗൗരവമേറിയ ഈ പശ്ചാത്തലത്തിൽ കാർഷിക മേഖലയെ സജീവമാക്കാനുള്ള പഞ്ചായത്തിന്‍റെ ശ്രമങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെൽക്കൃഷിയിൽ മാത്രമല്ല പച്ചക്കറി ഉല്‍പാദനത്തിലും ഇടവിള കൃഷിയിലും എല്ലാം വിപുലമായ സംവിധാനങ്ങൾ ഒരുക്കിയാണ് പഞ്ചായത്ത്‌ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പി. തിലോത്തമൻ പറഞ്ഞു.

ABOUT THE AUTHOR

...view details