ആലപ്പുഴ: എസ്എൻഡിപി വിമത നേതാവും മുൻ ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുഭാഷ് വാസു വീണ്ടും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം. വെള്ളാപ്പള്ളി നടേശനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നില്‍ ഗോകുലം ഗോപാലനായിരുന്നുവെന്നും സുഭാഷ് വാസു പറഞ്ഞു.
തനിക്ക് തെറ്റ് സംഭവിച്ചു. അത് മനസിലാക്കുന്നു. സംഭവിച്ച തെറ്റ് തിരുത്തി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു. ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പോലെ മാത്രമായിരുന്നു എല്ലാം. തന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് ഗോകുലം ഗോപാലനാണ്.