ആലപ്പുഴ:എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിഡിജെഎസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു. ഉപതെരഞ്ഞെടുപ്പിൽ കോന്നിയിലെ എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രനെ പരാജയപ്പെടുത്താൻ എസ്എൻഡിപി ശാഖ വഴി തുഷാറും വെള്ളാപ്പള്ളിയും നീക്കം നടത്തിയതായി സുഭാഷ് വാസു ആരോപിച്ചു. പാർട്ടിയുടെ അധ്യക്ഷൻ ഇപ്പോഴും താൻ തന്നെയാണ്. തെരഞ്ഞെടുപ്പ് രേഖകളിൽ ഇത് വ്യക്തമാണ്. മുമ്പൊരിക്കലും കേട്ടുകേൾവിയില്ലാത്ത വിധമുള്ള കുതിര കച്ചവടമാണ് വെള്ളാപ്പള്ളിയും തുഷാറും ചേർന്ന് നടത്തുന്നതെന്നും സുഭാഷ് വാസു കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുഭാഷ് വാസു - സുഭാഷ് വാസു
എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനത്തുനിന്ന് തുഷാറിനെ നീക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും കത്ത് നൽകുമെന്ന് ബിഡിജെഎസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു
കുട്ടനാട് ഉപതെരഞ്ഞെടുപ്പ് മുൻനിർത്തി വെള്ളാപ്പള്ളി നടേശനും മാണി സി.കാപ്പനും ചർച്ച നടത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ കുടുംബത്തിന്‍റെ കൊള്ളരുതായ്‌മകള്‍ മറച്ചുവയ്ക്കാനുള്ള രാഷ്ട്രീയ വഴിയാണ് പാർട്ടിയെന്നും സുഭാഷ് വാസു ആരോപിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ തുഷാർ പുകമറ സൃഷ്ടിക്കുകയാണ്. തുഷാർ വെള്ളാപ്പള്ളി പൊതുപ്രവർത്തനം നിർത്തുന്നതാണ് നല്ലത്. 90 ദിവസത്തിനുള്ളില്‍ തുഷാറും വെള്ളാപ്പള്ളിയും പണി നിർത്തിക്കൊള്ളുമെന്നും ഇരുവർക്കും ജയിൽ വാസം വാങ്ങി നൽകുകയാണ് തന്‍റെ ലക്ഷ്യമെന്നും സുഭാഷ് വാസു വ്യക്തമാക്കി. എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനത്തുനിന്ന് തുഷാറിനെ നീക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും കത്തു നൽകുമെന്നും സുഭാഷ് വാസു കായംകുളത്ത് പറഞ്ഞു.