കേരളം

kerala

ETV Bharat / city

നിരവധിപേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തിരുവല്ല റീജിയണൽ ലബോറട്ടറിയിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്

നിരവധിപേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് നിർദേശം

By

Published : Sep 19, 2019, 11:11 PM IST

ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും നിരവധി ആളുകളെയും മൃഗങ്ങളേയും ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല റീജിയണൽ ലബോറട്ടറിയിലെ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവർ കൃത്യമായ പ്രതിരോധ കുത്തിവെപ്പിന് വിധേയരാകണമെന്നും ഡോക്ടറുടെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കണമെന്നും വളർത്തെ മൃഗങ്ങളെ നിരീക്ഷിക്കണമെന്നും ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള അറിയിച്ചു. പരിപാലിക്കുന്നതിനിടെ വളർത്ത് മൃഗങ്ങളുടെ കടിയോ നഖക്ഷതമോ ഏറ്റാലും ചികിത്സ തേടണമെന്നും വിഷയത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details