ആലപ്പുഴ: വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. ശരീരത്തിന്‍റെ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സൗമ്യയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസ് മരിച്ചു - soumya murder
![സൗമ്യയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസ് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3604828-583-3604828-1560954703506.jpg)
2019-06-19 17:58:02
ഗുരുതരമായി പൊള്ളലേറ്റ അജാസ് ഇന്നലെ മുതൽ ബോധരഹിതനായിരുന്നു
അജാസിന്‍റെ ഹൃദയമിടിപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇരുവൃക്കകളും പ്രവർത്തന രഹിതമായതിനെത്തുടർന്ന് അവശതയിലായിരുന്ന അജാസ് ഇന്നലെ മുതൽ ബോധരഹിതനായിരുന്നു. അജാസിന്‍റെ ഹൃദയമിടിപ്പ് കുറഞ്ഞുകൊണ്ടിരുന്നതായും മൂത്രതടസ്സം നേരിട്ടിരുന്നതായും ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചിരുന്നു. രക്തസമ്മർദം കുറഞ്ഞതിനാൽ ഡയാലിസിസ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആരോഗ്യ നില ഗുരുതരമായിരുന്നതിനാൽ കേസിൽ അജാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല.
അന്വേഷണ സംഘം ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുമെന്നാണ് ലഭ്യമായ വിവരം. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.