കേരളം

kerala

ETV Bharat / city

രാഷ്ട്രീയം നോക്കി വികസനം നടത്താൻ കഴിയില്ലെന്ന് അഡ്വ. ഷാനിമോൾ ഉസ്‌മാന്‍ - alappuzha latest news

മന്ത്രി ജി. സുധാകരന്‍റെ 'പൂതന' പരാമർശം വ്യക്തിപരമായി ഏറെ വിഷമിപ്പിച്ചു. ജനപ്രതിനിധിയുടെ വായിൽ നിന്ന് വരാൻ പാടില്ലാത്തതായിരുന്നു അത്. ഇക്കാര്യം അരൂരിലെ ജനങ്ങൾക്കും ബോധ്യമായിട്ടുണ്ട്.

അഡ്വ. ഷാനിമോൾ ഉസ്‌മാന്‍

By

Published : Oct 25, 2019, 9:36 PM IST

Updated : Oct 25, 2019, 10:47 PM IST

ആലപ്പുഴ : ജനങ്ങളുടെ രാഷ്ട്രീയം നോക്കി വികസനം നടത്താൻ കഴിയില്ലെന്ന് അരൂരിലെ നിയുക്ത എം.എൽ.എ അഡ്വ. ഷാനിമോൾ ഉസ്‌മാൻ. ആലപ്പുഴയിൽ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാനിമോള്‍ ഉസ്‌മാന്‍.

അരൂരിലെ വിജയം യു.ഡി.എഫിന്‍റെ കൂട്ടായ പ്രവർത്തനത്തിന്‍റെ വിജയമാണ്. ഈ വിജയം അരൂരിലെ പ്രബുദ്ധരായ ജനതക്ക് സമർപ്പിക്കുന്നു. മുന്നണി ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത്. പി. ടി. തോമസ് എം.എൽ.എ, കെ. വി. തോമസ്, അഡ്വ. എം. ലിജു ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇവരുടെ ചിട്ടയായ പ്രവർത്തനം ഏറെ ഗുണം ചെയ്‌തിട്ടുണ്ടെന്നും ഷാനിമോള്‍ പറഞ്ഞു.

അഡ്വ. ഷാനിമോൾ ഉസ്‌മാന്‍

മന്ത്രി ജി. സുധാകരന്‍റെ 'പൂതന' പരാമർശം വ്യക്തിപരമായി ഏറെ വിഷമിപ്പിച്ചു. ജനപ്രതിനിധിയുടെ വായിൽ നിന്ന് വരാൻ പാടില്ലാത്തതായിരുന്നു അത്. ഇക്കാര്യം അരൂരിലെ ജനങ്ങൾക്കും ബോധ്യമായിട്ടുണ്ട്. ഏതെങ്കിലും സഹതാപത്തിന്‍റെ പേരിരില്ല, മറിച്ച് ഐക്യജനാധിപത്യമുന്നണി ഉയർത്തിയ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണ് തന്‍റെ ഈ വിജയം എന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു.

Last Updated : Oct 25, 2019, 10:47 PM IST

ABOUT THE AUTHOR

...view details