ആലപ്പുഴ: പ്രവാസികളെ വഞ്ചിക്കുന്നതിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഒരേ നാണയത്തിന്‍റെ ഇരു വശങ്ങളായാണ് പ്രവർത്തിക്കുന്നതെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ. വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളിൽ നിന്ന് ക്വാറന്‍റൈൻ ചിലവുകൾ ഈടാക്കുവാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ യുഡിഎഫ് ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ സീറോ ജംങ്ഷനിലാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പ്രവാസികളെ വഞ്ചിച്ചെന്ന് ഷാനിമോൾ ഉസ്മാൻ എംഎല്‍എ - ഷാനിമോള്‍ ഉസ്‌മാന്‍ വാര്‍ത്തകള്‍
കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഷാനിമോൾ ഉസ്മാൻ എംഎല്‍എ ആരോപിച്ചു.
കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ സംസ്ഥാന സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരളത്തിൽ കൊവിഡ് പ്രതിരോധ രംഗത്ത് യുഡിഎഫ് നടത്തിയിട്ടുള്ള സേവനങ്ങളുടെ പകുതി പോലും സംസ്ഥാന സർക്കാർ നടത്തിയിട്ടില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശയാത്രകളിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല.
പ്രവാസികളുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം, വീട്, പ്രവാസി ചിട്ടി തുടങ്ങിയ വാഗ്ദാനങ്ങൾ വെറും വാക്കുകളായിരുന്നുയെന്നും ഷാനിമോൾ ഉസ്മാൻ ആരോപിച്ചു. പ്രതിഷേധ ധർണയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ. എം. മുരളി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ, ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.