വികസനപ്രഖ്യാപനങ്ങളുമായി രണ്ടാം കുട്ടനാട് പാക്കേജ്
2447 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ:കുട്ടനാടിന്‍റെ സമഗ്ര വികസന പദ്ധതികളാണ് രണ്ടാം കുട്ടനാട് പാക്കേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാടൻ ജനതയുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും ദീർഘകാലമായുള്ള ആവശ്യമാണ് കുട്ടനാട് പാക്കേജിലൂടെ യാഥാർഥ്യമാവുന്നത്. രണ്ടാം കുട്ടനാട് പാക്കേജിന് നീക്കിവച്ചിരിക്കുന്നത് 2447 കോടി രൂപയാണ്. പ്രളയത്തിൽ നിന്നും മറ്റ് പ്രകൃതി ദുരന്തങ്ങളിൽ നിന്നും കുട്ടനാടൻ ജനതയെ അതിജീവിക്കാൻ ആത്മവിശ്വാസം നൽകുന്ന പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്.
രണ്ടാം കുട്ടനാട് പാക്കേജ് - പദ്ധതികൾ ഒറ്റനോട്ടത്തിൽ
- കുട്ടനാട് ബ്രാന്‍ഡ് അരി ഉല്‍പ്പാദിപ്പിക്കുന്നതിന് ആലപ്പുഴയില്‍ റൈസ് പാര്‍ക്ക്
- കുട്ടനാടന്‍ മേഖലയ്ക്കുള്ള കാര്‍ഷിക കലണ്ടര്‍
- താറാവ്കൃഷി ഗവേഷണസ്ഥാപനം വെറ്റിനറി സര്‍വകലാശാല മുഖാന്തിരം സ്ഥാപിക്കും.
- തോട്ടപ്പള്ളി സ്പില്‍വേയിലേക്കുള്ള ലീഡിങ് ചാനലിന്‍റെ വീതിയും ആഴവും വര്‍ധിപ്പിക്കും.
- വേമ്പനാട് കായലിനെ കൈയേറ്റങ്ങളില്‍ നിന്ന് സംരക്ഷിക്കും.
- നെടുമുടി-കുപ്പപ്പുറം റോഡ്.
- മങ്കൊമ്പ് എസി റോഡ് മുതലുള്ള ചമ്പക്കുളം ഗവണ്‍മെന്‍റ് ഹോസ്പിറ്റല്‍ റോഡിന്‍റെ വികസനം.
- മുട്ടൂര്‍ സെന്‍ട്രല്‍ റോഡ് എന്നിവയുടെ പണി വരുന്ന നാലു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
- കുട്ടനാട്ടിൽ കെഎസ്‌ഇബിയുടെ മൂന്ന് സബ് സ്റ്റേഷനുകള്‍ നിര്‍മിക്കും.
- കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് തടസരഹിതമായി വൈദ്യുതി ലഭ്യത ഉറപ്പാക്കും.
- കിഫ്‌ബി പദ്ധതിയായ 291 കോടി രൂപയുടെ വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ വികസനം സത്വരമായി നടപ്പാക്കും.
- കുട്ടനാട് താലൂക്കില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം 40.36 കോടി രൂപ ചിലവഴിലിച്ച് 1009 വീടുകൾ പുതുതായി നിര്‍മിച്ചു.