ആലപ്പുഴ: ലജ്നത്തുള്‍ സ്കൂളില്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ശുപാര്‍ശ ചെയ്ത് അര്‍ഹര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3,05,4200 രൂപ അനുവദിച്ചതായി മന്ത്രി ജി. സുധാകരന്‍. സിഎംഡിആര്‍എഫിലേക്ക് വന്ന എല്ലാ അപേക്ഷകളും തീര്‍പ്പാക്കി. 1699 അപേക്ഷകളാണ് അനുവദിച്ചത്.
സാന്ത്വന സ്പര്‍ശം; ആലപ്പുഴയില്‍ അനുവദിച്ചത് 3.05 കോടി രൂപ
1699 അപേക്ഷകളാണ് അനുവദിച്ചത്.
ക്യാന്‍സര്‍ രോഗികള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍,കിഡ്നി രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് തുക ലഭിച്ചത്. മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്, പി.തിലോത്തമന്‍ എന്നിവര്‍ വേഗത്തില്‍ തന്നെ അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പാക്കി. ആദ്യ ദിനത്തിലെ പരാതികളില്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ നിന്നും ഓണ്‍ലൈനായും നേരിട്ടും 4839 പരാതികളാണ് ലഭിച്ചത്. ഓണ്‍ലൈനായി 3161 പരാതികളും നേരിട്ട് 1678 പരാതികളും ലഭിച്ചു. 4287 പരാതികളില്‍ ആദ്യ ദിനം തീര്‍പ്പ് കല്‍പ്പിച്ചു. ശേഷിക്കുന്ന അപേക്ഷകള്‍ പൂര്‍ണമല്ലാത്തതിനാലും വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാ ഗവണ്‍മെന്‍റ് വകുപ്പുകളും വളരെ കൃത്യമായി റിപ്പോര്‍ട്ടുകള്‍ വച്ചിരുന്നതായി മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പൊലീസിന്‍റെയും കലക്ടറുടെ നേതൃത്വത്തിലും മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്പെഷ്യല്‍ പൊലീസിന്‍റെ സേവനവും അദാലത്ത് വേദിക്ക് സമീപം ഏര്‍പ്പെടുത്തിയിരുന്നു. ഇടവേളകള്‍ ഇല്ലാതെയായിരുന്നു അദാലത്ത് പുരോഗമിച്ചത്.