ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി മടങ്ങിയെത്തിയ മത്സ്യതൊഴിലാളികളെ അഭിനന്ദിച്ച് ജില്ല കലക്ടര്‍ എ. അലക്‌സാണ്ടര്‍. അമ്പലപ്പുഴ പായല്‍കുളങ്ങര സ്വദേശികളും അനുഗ്രഹ വള്ളത്തിലെ ജീവനക്കാരുമായ സുബിന്‍, ഷാജി, സോമന്‍, സഞ്ജു എന്നിവരും തോമാസ്ലീഹാ, സെന്‍റ്. തോമസ് നമ്പര്‍ 2 വള്ളങ്ങളിലെ ജീവനക്കാരായ സെബാസ്‌റ്റ്യൻ, രാജു, റെയ്‌നോള്‍ഡ്, ജോസ്‌മോന്‍, രാജേഷ്, ജോണ്‍കുട്ടി, ജോണ്‍ പോള്‍, രോഹിത്ത്, മാര്‍ട്ടിന്‍ എന്നിവരെയുമാണ് ജില്ല കലക്ടര്‍ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചത്.
കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനം; മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് ജില്ല കലക്ടര്‍ - കുട്ടനാട് വാര്‍ത്തകള്‍
കൈനകരി, പുളിങ്കുന്ന്, മങ്കൊമ്പ്, കാവാലം പ്രദേശങ്ങളിലാണ് കഴിഞ്ഞ് മൂന്ന് ദിവസങ്ങളായി ഇവര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
കുട്ടനാട്ടിലെ രക്ഷാപ്രവര്‍ത്തനം; മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ച് ജില്ല കലക്ടര്‍
കുട്ടനാട്ടിലെ കൈനകരി, പുളിങ്കുന്ന്, മങ്കൊമ്പ്, കാവാലം പ്രദേശങ്ങളിലാണ് കഴിഞ്ഞ് മൂന്ന് ദിവസങ്ങളായി ഇവര്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശാ സി. എബ്രഹാം കലക്ടറോടൊപ്പം ഉണ്ടായിരുന്നു.