കേരളം

kerala

ETV Bharat / city

ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം കുറ്റമറ്റതാകണമെന്ന് സജി ചെറിയാൻ എംഎൽഎ - ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം കുറ്റമറ്റതാകണമെന്ന് സജി ചെറിയാൻ എം എൽ എ

പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണവും പിന്തുണയും അനിവാര്യമാണെന്ന് സജി ചെറിയാൻ എം എൽ എ

ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം കുറ്റമറ്റതാകണമെന്ന് സജി ചെറിയാൻ എംഎൽഎ

By

Published : Aug 14, 2019, 11:54 PM IST

Updated : Aug 15, 2019, 2:29 AM IST

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്യോഗസ്ഥരും പൊതുജനവും ഒന്നിച്ചു നില്‍ക്കണമെന്ന് സജി ചെറിയാന്‍ എംഎല്‍എ. ചെങ്ങന്നൂരില്‍ മഴക്കെടുതി സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണവും പിന്തുണയും അനിവാര്യമാണ് ഇതിനായി കൂട്ടായ പ്രവര്‍ത്തനവുമാണ് ആവശ്യമെന്ന് എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി. പഞ്ചായത്ത് തലയോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും കലക്ടര്‍ കൂട്ടിചേര്‍ത്തു.

ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം കുറ്റമറ്റതാകണമെന്ന് സജി ചെറിയാൻ എംഎൽഎ

ക്യാമ്പുകളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ പഞ്ചായത്തുകള്‍ ശ്രദ്ധകൊടുത്തണം. അംഗന്‍വാടി അധ്യാപകരുടെ ക്യാമ്പുകളിലെ ഇടപെടല്‍ സജീവമാക്കണം. ക്യാമ്പുകളില്‍ വനിതാ പൊലീസിനെ നിയമിക്കണം. വീടുകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് പോകുന്ന സാഹചര്യത്തില്‍ വിലപ്പെട്ട രേഖകളും, പ്രാഥമിക ആവശ്യത്തിനുള്ള സാധനങ്ങളും മുൻകൂട്ടി കരുതിയിരിക്കണം.

ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ചുമതല അതാത് സ്‌കൂളുകളുടെ പ്രിൻസിപ്പലിനും ഹെഡ്മാസ്റ്റർമാർക്കുമായിരിക്കും. കൂടാതെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി മറ്റു വകുപ്പുകളിലെ ജീവനക്കാരെ പോലെ അധ്യാപകർക്കും ഡ്യൂട്ടി നൽകണമെന്നും യോഗത്തിൽ തീരുമാനിച്ചു. അതിനായി ചെങ്ങന്നൂർ എഇഒ കെ ബിന്ദുവിനെ ചുമതലപ്പെടുത്തി. പുറത്തു നിന്നു പാകം ചെയ്തു കൊണ്ടു വരുന്ന ഭക്ഷണം ഒരു കാരണവശാലും അനുവദിക്കില്ല. അത്തരക്കാർക്കെതിരെ കർശന നടപടി എടുക്കാനും യോഗത്തിൽ ധാരണയായി. വിവിധ സർക്കാർ വകുപ്പുകളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു.

Last Updated : Aug 15, 2019, 2:29 AM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details