ആലപ്പുഴ : ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദുവിന്‍റെ മരണത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന്. കഴിഞ്ഞ ഞായറാഴ്‌ചയാണ് (14-8-2022) നന്ദു ട്രെയിൻ തട്ടി മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
പുന്നപ്രയിലെ നന്ദുവിന്‍റെ മരണം : അന്വേഷണം ക്രൈംബ്രാഞ്ചിന് - ആലപ്പുഴ
ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മരിക്കുന്നതിന് തൊട്ട് മുമ്പ് നന്ദു സഹോദരിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് മരണത്തിൽ ദുരൂഹത ഉയർത്തുന്നത്
മരിക്കുന്നതിന് മുമ്പ് നന്ദു സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ഉന്നയിക്കാൻ കാരണം. സംഭാഷണത്തിൽ പ്രദേശവാസികളായ മുന്ന, ഫൈസൽ എന്നിവരാണ് തന്നെ മർദ്ദിച്ചത് എന്ന് നന്ദു പറയുന്നുണ്ട്. അവർ നാളെ വീട്ടിൽ വരുമെന്നും നന്ദു സംഭാഷണത്തിനിടെ പറയുന്നുണ്ട്.
പ്രദേശത്തെ കുറച്ച് ചെറുപ്പക്കാർ മർദ്ദിക്കാൻ ഓടിക്കുന്നതിനിടെ നന്ദു ട്രെയിൻ തട്ടി മരിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്‍റെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ നന്ദുവിന്‍റെ സൃഹൃത്തുക്കൾ ഉൾപ്പടെ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. വീടിന് സമീപമുള്ള സ്ഥലത്ത് ഇരിക്കുന്നതിനെ ചൊല്ലി നന്ദുവും യുവാക്കളും തമ്മിൽ നേരത്തെ സംഘർഷമുണ്ടായിരുന്നു.