ആലപ്പുഴ: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കുട്ടനാട്ടില്‍ ജല ദുരന്ത ജാഗ്രത യാത്ര നടത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പിക്കെതിരെ രാമങ്കരി പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കാതെയാണ് സമരം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രതിഷേധം; കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ കേസ് - Kodikunnil Suresh MP
സാമൂഹിക അകലം പാലിക്കാതെയാണ് സമരം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്
ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രതിഷേധം, കൊടിക്കുന്നിൽ സുരേഷ് എം.പിക്കെതിരെ കേസ്
കുട്ടനാട്ടിലെ പ്രളയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമാണെന്ന് ആരോപിച്ചാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വെളിയനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. കിടങ്ങറ കെ.സി പാലത്തിൽ നിന്നും ചങ്ങനാശേരി ബോട്ട് ജട്ടിയിലേക്ക് നടത്തിയ ജല ദുരന്ത ജാഗ്രത യാത്ര ഉദ്ഘാടനം ചെയ്തത് കൊടിക്കുന്നില്‍ സുരേഷ് എം.പിയായിരുന്നു. സാമൂഹിക അകലം പാലിക്കാതെ പരമാവധി പ്രവർത്തകരെ സമരത്തില്‍ പങ്കെടുപ്പിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.