ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്‍റെ അനുസ്‌മരണ പരിപാടിക്ക് അനുമതിയില്ല. കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ വീടിന് സമീപത്തെ റെയ്ബാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരുന്ന അനുസ്‌മരണ പരിപാടിക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്.
എസ്‌ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഷാൻ അനുസ്‌മരണം സംഘടിപ്പിച്ചിരുന്നത്. എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന അനുസ്‌മരണ സമ്മേളനത്തിനായി സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളും ആലപ്പുഴയിൽ എത്തിയിരുന്നു. ഇതിനിടയിലാണ് പൊലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചത്.