ആലപ്പുഴ: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസി നിയമനത്തെ മുസ്ലിം ലീഗ് പിന്തുണച്ചതിന് പിന്നിൽ രാഷ്ട്രീയവും മതപരവുമായ ലക്ഷ്യങ്ങളെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. വിസി നിയമനത്തിൽ സർക്കാരിനെ വിമർശിച്ച വെള്ളാപ്പള്ളിയെ ലീഗ് തിരിച്ചു വിമർശിച്ചത് ഇടതുപക്ഷത്തോടുള്ള മുഹബത്ത് കൊണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിന് പിന്നിൽ രാഷ്ടീയവും, മതപരവുമായ ലക്ഷ്യങ്ങളാണ്. പാലാരിവട്ടം പാലം അഴിമതി കേസോടെ സിപിഎമ്മും ലീഗുമായുള്ള ബന്ധം സജീവമായി. കെ.ടി ജലീലിന് ഇപ്പോഴും തീവ്രവാദ ബന്ധമുണ്ടെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസി നിയമനം; മുസ്ലീം ലീഗിനെതിരെ പികെ കൃഷ്ണദാസ് - മുസ്ലീം ലീഗിനെതിരെ പി കെ കൃഷ്ണദാസ്
കാണിച്ചുകുളങ്ങരയിൽ എത്തി വെള്ളാപ്പള്ളിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.
![ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസി നിയമനം; മുസ്ലീം ലീഗിനെതിരെ പികെ കൃഷ്ണദാസ് PK Krishnadas against muslim league PK Krishnadas ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസി നിയമനം; മുസ്ലീം ലീഗിനെതിരെ പി കെ കൃഷ്ണദാസ് വെള്ളാപ്പള്ളി നടേശൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9209329-thumbnail-3x2-pk.jpg)
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസി നിയമനം; മുസ്ലീം ലീഗിനെതിരെ പി കെ കൃഷ്ണദാസ്
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിസി നിയമനം; മുസ്ലീം ലീഗിനെതിരെ പി കെ കൃഷ്ണദാസ്
കാണിച്ചുകുളങ്ങരയിൽ എത്തി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. ബിജെപി നേതാക്കളായ വെള്ളിയാകുളം പരമേശ്വരൻ, ടി.സജീവ് ലാൽ, അഭിലാഷ് മാപ്പറമ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Last Updated : Oct 17, 2020, 2:47 PM IST