കേരളം

kerala

ETV Bharat / city

അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലാ ആവർത്തിക്കും: ബിനോയ് വിശ്വം - നിയമസഭാ ഉപതെരഞ്ഞെടുപ്പ്

മൂല്യബോധമുള്ള മുഴുവൻ ജനങ്ങളും ഇടതുപക്ഷത്തിനോടൊപ്പമാണെന്ന് പറഞ്ഞ സി.പി.ഐ ദേശീയ കൗൺസിൽ അംഗം ആർ.എസ്.എസിന്‍റെ ഹിന്ദുത്വ അഴിഞ്ഞാട്ടത്തിന് മുന്നിൽ കോടതി പോലും കവാത്ത് മറക്കുന്നുവെന്നും കുറ്റപ്പെടുത്തി.

അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലാ ആവർത്തിക്കും: ബിനോയ് വിശ്വം

By

Published : Oct 6, 2019, 5:10 PM IST

ആലപ്പുഴ: കേരളത്തിൽ നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും പാലായിലെ വിജയം ആവർത്തിക്കുമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. ബി.ജെ.പി ഭരണത്തിൽ രാജ്യത്തിന്‍റെ മതേതരത്വവും ജനാധിപത്യവും കൊല ചെയ്യപ്പെടുകയാണ്. ആർ.എസ്.എസിന്‍റെ ഹിന്ദുത്വ അഴിഞ്ഞാട്ടത്തിന് മുന്നിൽ കോടതി പോലും കവാത്ത് മറക്കുന്നു. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാജ്യമെമ്പാടും കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും പാലാ ആവർത്തിക്കും: ബിനോയ് വിശ്വം

മൂല്യബോധമുള്ള മുഴുവൻ ജനങ്ങളും ഇടതുപക്ഷത്തിനോടൊടൊപ്പമാണ്. ഇടതുപക്ഷം ഒന്നായി നിന്നാണ് തെരഞ്ഞെടുപ്പുകളെ നേരിടുന്നത്. എൽ.ഡി.എഫ് സർക്കാർ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കായാണ് അരൂരിൽ ഉൾപ്പെടെ ഇടതുമുന്നണി ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്നത്. അരൂരിൽ അപ്രതീക്ഷിത ഭൂരിപക്ഷം നേടുമെന്നും ബിനോയ് വിശ്വം തുറവൂരിൽ പറഞ്ഞു.

ABOUT THE AUTHOR

...view details