ആലപ്പുഴ : ബീച്ചിൽ അണ്ടർവാട്ടർ എക്സ്പോ നടത്തുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നടത്തി വരുന്ന സമരം ശക്തമാക്കാൻ തീരുമാനം.
നഗരസഭാ അധ്യക്ഷനെതിരെ അഴിമതി ആരോപണം; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം - ആലപ്പുഴ
ആലപ്പുഴ കടപ്പുറത്ത് ഓഷ്യാനസ് എന്ന ഗ്രൂപ്പിന് അണ്ടർവാട്ടർ എക്സ്പോ നടത്തുന്നതുമായി ബന്ധപ്പെട്ട് അനുമതി നൽകുന്നതിനായി പത്ത് ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് ആരോപണം ഉയർന്നത്.
നഗരസഭാ അധ്യക്ഷനെതിരെയുള്ള അഴിമതി ആരോപണം; രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ നഗരസഭാംഗങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. സംഭവം നഗരസഭാ ചെയർമാൻ നിഷേധിച്ചിട്ടുണ്ട്. ചെയർമാൻ രാജി വെക്കുന്നതുവരെ സമരം തുടരുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണൻ പറഞ്ഞു. തുടർന്ന് സിപിഎം പ്രതിനിധികളായ നഗരസഭാംഗങ്ങൾ നഗരസഭാ കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.