കേരളം

kerala

ETV Bharat / city

ആലപ്പുഴയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇ-ടോയ്‌ലറ്റുകൾ നോക്കുകുത്തിയാകുന്നു - tourism

ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ  ഇ-ടോയ്‌ലറ്റ് പുനഃസ്ഥാപിക്കുകയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.

ഇ-ടോയ്‌ലറ്റ്

By

Published : Jun 27, 2019, 1:54 AM IST

Updated : Jun 27, 2019, 2:59 AM IST

ആലപ്പുഴ: ബീച്ച് പരിസരത്ത് നഗരസഭ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒമ്പത് വർഷം പിന്നിടുന്നു. 2011-12 സാമ്പത്തിക വർഷത്തിലെ ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ചതാണ് ഇ-ടോയ്‌ലറ്റ്. എന്നാൽ പ്രവർത്തനം തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഇ-ടോയ്‌ലറ്റ് തകരാറിലായി. നാണയം ഇട്ടാൽ വാതിൽ തുറക്കുന്ന ഇ-ടോയ്‌ലറ്റ് ആരംഭവേളയിൽ നാട്ടുകാർക്ക് അത്ഭുതമായിരുന്നു. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതായിരുന്നു തുടക്കത്തിലെ പ്രശ്നം. പിന്നീട് പ്രതിസന്ധി പരിഹരിച്ചെങ്കിലും വീണ്ടും നിശ്ചലമായി.

ഇ-ടോയ്‌ലറ്റുകൾ നോക്കുകുത്തിയാകുന്നു

കെൽട്രോണിന്‍റെ സഹകരണത്തോടെ ഇറാം സയന്‍റിഫിക്കെന്ന ഏജൻസിയാണ് ഇ-ടോയിലറ്റ് സ്ഥാപിച്ചത്. എന്നാൽ പിന്നീട് ഈ എജൻസി ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. നഗരസഭയുടെ തന്നെ അധീനതയിലുള്ള എയറോബിക് കമ്പോസ്റ്റ് ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്നുണ്ട്. ആലപ്പുഴ കടപ്പുറത്ത് ഇന്ത്യൻ കോഫി ഹൗസിന് സമീപം സ്ഥിതിചെയ്യുന്ന ഇ-ടോയ്‌ലറ്റ് ഇന്ന് നായ്ക്കളുടെയും മറ്റും ആവാസകേന്ദ്രം കൂടിയാണ്. ദിവസവും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ആലപ്പുഴ കടപ്പുറത്ത് ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഇ-ടോയ്‌ലറ്റ് പുനഃസ്ഥാപിക്കുകയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.

Last Updated : Jun 27, 2019, 2:59 AM IST

ABOUT THE AUTHOR

...view details