ആലപ്പുഴ: പുന്നമടക്കായലില്‍ ആഗസ്റ്റ് 10ന് നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം എൻ ടി ബി ആർ സൊസൈറ്റി ചെയർമാന്‍ കൂടിയായ ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുള്ള നിർവഹിച്ചു. കലക്‌ടറുടെ ചേംബറിൽ നടന്ന ചടങ്ങില്‍ സബ് കലക്‌ടർ വി ആർ കൃഷ്‌ണതേജ, ബുക്ക് മൈ ഷോ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഓൺലൈൻ ടിക്കറ്റ് വില്‍പന ആരംഭിച്ചു - district collector
ബുക്ക് മൈ ഷോ വഴിയാണ് ആദ്യ ഘട്ടത്തിൽ ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കുക

ബുക്ക് മൈ ഷോ വഴിയാണ് ആദ്യ ഘട്ടത്തിൽ ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കുക. കൂടുതൽ ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ ടിക്കറ്റ് ലഭ്യമാക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ടൂറിസ്റ്റ് ഗോൾഡ് ടിക്കറ്റിന് 3000 രൂപ, ടൂറിസ്റ്റ് സിൽവർ ടിക്കറ്റിന് 2000 രൂപ, റോസ് കോർണർ രണ്ട് പേർക്ക് 1500 രൂപ, റോസ് കോർണർ ടിക്കറ്റ് ഒരാൾക്ക് 800 രൂപ, വിക്‌ടറി ലൈൻ 500 രൂപ, ഓൾ വ്യൂ ടിക്കറ്റിനു 300 രൂപ, ലേക്ക് വ്യൂ ഗോൾഡ് 200 രൂപ, ലോൺ ടിക്കറ്റിന് 100 രൂപ എന്നിങ്ങനെയാണ് ഈ വർഷത്തെ ടിക്കറ്റ് നിരക്ക്. കാസർകോട്, കണ്ണൂർ, വയനാട്, ഇടുക്കി ഒഴികെയുള്ള 10 ജില്ലകളിലെ സർക്കാർ ഓഫീസുകളിൽ അടുത്ത ആഴ്‌ച മുതൽ ടിക്കറ്റ് ലഭ്യമാകും.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തദ്ദേശീയരും വിദേശീയരുമായ ലക്ഷക്കണക്കിന് ആളുകളാണ് പുന്നമടക്കായലിലെ ജല മാമാങ്കം വീക്ഷിക്കാൻ എത്തുന്നത്. ടിക്കറ്റുകൾ ഓൺലൈനായി വില്‍പന നടത്തുന്നതിലൂടെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.