സൗദി അറേബ്യയിൽ ആലപ്പുഴ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
സർക്കാർ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മൃതദേഹം സൗദിയിൽ തന്നെയാണ് സംസ്കരിക്കുക.
സൗദി അറേബ്യയിൽ ആലപ്പുഴ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
ആലപ്പുഴ:സൗദി അറേബ്യയിൽ വച്ച് കൊവിഡ് ബാധിതനായ ആലപ്പുഴ സ്വദേശി മരിച്ചു. സൗദി അറേബ്യയിലെ ബുറൈദായിലാണ് ആലപ്പുഴ ആദിക്കാട്ടുകുളങ്ങര തെരുവിൽ തറയിൽ പരേതനായ പിച്ച മുഹമ്മദ് റാവുത്തറുടെ മകൻ ഹബീസ് ഖാൻ (48) മരിച്ചത്. ഇരുപത് വർഷമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം. കൊവിഡ് പോസിറ്റീവായ ഇദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്. സർക്കാർ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മൃതദേഹം സൗദിയിൽ തന്നെയാണ് സംസ്കരിക്കുക.