ആലപ്പുഴ: അടുത്ത ദിവസങ്ങളിൽ ട്രെയിനുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ക്രമീകരണങ്ങൾ സുസജ്ജവും സുഗമവുമാണെന്ന് ഉറപ്പാക്കാൻ ജില്ല ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ മോക്ക് ഡ്രിൽ നടത്തി. ജില്ല കലക്ടർ എം.അഞ്ജന പരിപാടിയുടെ മേൽനോട്ടം വഹിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ തയാര്‍ - ആലപ്പുഴ വാര്‍ത്തകള്‍
രോഗലക്ഷണമുള്ളവർക്കും അല്ലാത്തവർക്കുമായി ട്രെയിനിറങ്ങി സ്റ്റേഷൻ വിടുംവരെ ഏർപ്പെടുത്തിയ ക്രമീകരണങ്ങള്‍ മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചു.
രോഗലക്ഷണമുള്ളവർക്കും അല്ലാത്തവർക്കുമായി ട്രെയിനിറങ്ങി സ്റ്റേഷൻ വിടുംവരെ ഏർപ്പെടുത്തിയ ക്രമീകരണങ്ങളാണ് മോക്ഡ്രില്ലിലൂടെ ആവിഷ്കരിച്ചത്. ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് മൈക്കിലൂടെ യഥാസമയം നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കും. റെയിൽവേ പൊലീസ്, സംസ്ഥാന പൊലീസ്, ആരോഗ്യ പ്രവർത്തകർ, ഫയർ ഫോഴ്‌സ്, എന്‍ഡിആർഎഫ് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പിപിഇ കിറ്റ് തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളോടെ സേവനമൊരുക്കാൻ രംഗത്തുണ്ടാകും. എഡിഎം ജെ. മോബി, ഡിഎംഒ എൽ അനിതകുമാരി, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, ഡെപ്യൂട്ടി കലക്ടർ ആശ സി.എബ്രഹാം, ആർഡിഒ എസ്.സന്തോഷ്‌കുമാർ എന്നിവരും സന്നിഹിതരായിരുന്നു.