കേരളം

kerala

ETV Bharat / city

ആലപ്പുഴ കൊലപാതകങ്ങള്‍ : 'പ്രതികൾ എവിടെ ഒളിച്ചാലും കണ്ടെത്തും,വീഴ്‌ചയുണ്ടായിട്ടില്ലെന്നും സജി ചെറിയാൻ - saji cheriyan visit ranjith house

ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍

പൊലീസ് വീഴ്‌ച മന്ത്രി സജി ചെറിയാന്‍  ആലപ്പുഴ കൊലപാതകങ്ങള്‍ സജി ചെറിയാന്‍  saji cheriyan alappuzha political murders  saji cheriyan visit ranjith house  രഞ്ജിത്ത് വീട് സന്ദര്‍ശിച്ച് മന്ത്രി
ആലപ്പുഴ കൊലപാതകങ്ങള്‍: 'പ്രതികൾ എവിടെ പോയി ഒളിച്ചാലും കണ്ടെത്തും', അന്വേഷണത്തില്‍ വീഴ്‌ചയുണ്ടായിട്ടില്ലെന്ന് സജി ചെറിയാൻ

By

Published : Dec 24, 2021, 8:20 PM IST

ആലപ്പുഴ: ആലപ്പുഴയിൽ ആർഎസ്എസ്‌‐എസ്‌ഡിപിഐ നേതാക്കളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും പ്രതികൾ എവിടെ പോയി ഒളിച്ചാലും കണ്ടെത്തുമെന്നും മന്ത്രി സജി ചെറിയാൻ. പ്രതികളെ കണ്ടെത്തുന്നില്ലെന്നത് ചിലർ ബോധപൂർവം ഉന്നയിക്കുന്ന വെറും ആരോപണം മാത്രമാണ്.

യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും കൃത്യമായി അന്വേഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്ത്‌ ശ്രീനിവാസന്‍റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

Also read: പൊലീസിനെതിരെ സി.പി.ഐ ; കാനത്തെ തള്ളാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവം

യഥാർഥ പ്രതികളെ സംരക്ഷിക്കാൻ രണ്ട്‌ സംഘടനകളും ശ്രമിക്കുന്നുണ്ട്‌. ലോകത്ത് എവിടെ പോയാലും കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും പിടികൂടും. രഞ്‌ജിത്ത്‌ വധക്കേസിൽ പ്രതികളെ തേടി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കൃത്യമായ രീതിയിലാണ് അന്വേഷണം. വർഗീയത ഭ്രാന്താണ്. ഭീകര പ്രവർത്തനം നടത്താനും വർഗീയ ചേരിതിരിവ് വളർത്താനും ശ്രമമുണ്ടെന്നും മന്ത്രി പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details