ആലപ്പുഴ:രാജ്യവ്യാപകമായി സംഘടിപ്പിച്ച കൊവിഡ് വാക്സിനേഷൻ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ മറ്റേത് സംസ്ഥാനത്തെക്കാളും മികച്ച രീതിയിലായിരുന്നു കേരളമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അഭിപ്രായപ്പെട്ടു. ആലപ്പുഴ ജനറൽ ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് വാക്‌സിൻ, കേരളം മികച്ച രീതിയിൽ പ്രവർത്തനം സംഘടിപ്പിച്ചതായി മന്ത്രി ജി.സുധാകരൻ - covid vaccine news kerala
കൊവിഡ് മഹാമാരി പത്ത് മാസം പിന്നിടുന്ന അവസരത്തില്‍ വാക്‌സിന്‍ കണ്ടുപിടിക്കാനായത് വലിയ വിജയമാണെന്നും മന്ത്രി ജി.സുധാകരൻ
![കൊവിഡ് വാക്‌സിൻ, കേരളം മികച്ച രീതിയിൽ പ്രവർത്തനം സംഘടിപ്പിച്ചതായി മന്ത്രി ജി.സുധാകരൻ minister g.sudhakaran response about covid vaccine കൊവിഡ് വാക്‌സിൻ വിതരണം വാര്‍ത്തകള്‍ മന്ത്രി ജി.സുധാകരൻ കൊവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍ കേരളം കൊവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍ covid vaccine news kerala g.sudhakaran response about covid vaccine](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10269624-405-10269624-1610814875018.jpg)
മന്ത്രി ജി.സുധാകരൻ
കൊവിഡ് വാക്‌സിൻ, കേരളം മികച്ച രീതിയിൽ പ്രവർത്തനം സംഘടിപ്പിച്ചതായി മന്ത്രി ജി.സുധാകരൻ
കൊവിഡ് പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് നല്ലരീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് തുടക്കം മുതല്‍ നടത്തി വരുന്നതെന്നും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് കൊവിഡ് കാലത്ത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡ് മഹാമാരി പത്ത് മാസം പിന്നിടുന്ന അവസരത്തില്‍ വാക്‌സിന്‍ കണ്ടുപിടിക്കാനായത് വലിയ വിജയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
TAGGED:
covid vaccine news kerala